Friday, July 13, 2007

കേരളത്തിലെ റോഡപകടങ്ങള്‍

കേരളത്തിലെ റോഡപകടങ്ങള്‍
കേരളത്തിലെ അപകടമരണനിരക്ക് ഇറാക്കില്‍ ചാവേര്‍ ആക്രമണത്തില്‍മരിക്കുന്നവരേക്കാള്‍ കൂടുതലാണ്. 90% വും അടിയന്തിര ശ്രദ്ധ കിട്ടാതെ മരിക്കുന്നവരുമാണ്. ഇതില്‍ സര്‍ക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ശുശ്രൂഷയും മരുന്നും നല്‍കിയാലും ആംബുലന്‍സ് വിട്ടു കൊടുത്താലും ഇതിന്റെ ചെലവുകളൊക്കെ സ്വയം വഹിക്കേണ്ട അവസ്ഥയാണ് ആശുപത്രി അധികൃര്‍ക്കുള്ളതെന്ന് സ്വകാര്യ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ നിന്നുണ്ടാകുന്ന നഷ്ടം അവര്‍ക്ക് ചിലപ്പൊള്‍ വളരെ ഭീമവുമാവാം.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആംബുലന്‍സും
അടിയന്തര ശുശ്രൂഷയും മരുന്നും നല്‍കുന്നതിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍
സംവിധാനമുണ്ടാക്കുകയാണ് അതിനുള്ള ഏക പോംവഴി.
എല്ലാ പോലീസ് സ്റ്റേഷനിലും ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് ഏര്‍പ്പെടുത്തണം. ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ സൌകര്യങ്ങളും ഡോക്ടര്‍മാരുടെ സേവനങ്ങളും അതിനായി പ്രയോജനപ്പെടുത്തണം. സേവനത്തിനുള്ള പ്രതിഫലം രോഗിയുടെ സാമ്പത്തിക നിലയനുസ്സരിച്ച് സര്‍ക്കാരോ ബന്ധുക്കളോ കൊടുക്കാന്‍ ബാധ്യസ്തരായിരിക്കണം. അടിയന്തിര ചികിത്സക്ക് ആത്മാര്‍ഥത അത്യാവശ്യമാണ്.കൈ നഷ്ടമുണ്ടാവുമെന്ന് ഉറപ്പുള്ളപ്പോള്‍ സ്വകാര്യ ആശുപത്രിക്കാര്‍ കൈയ്യൊഴിയും. അപ്പോള്‍ ഒരു മരണം ഉറപ്പാവുകയും ചെയ്യും.

ഒരു കൊലപാതകം നടന്നാല്‍ അതു തെളിയിക്കാന്‍ ചിലപ്പോള്‍ സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കേണ്ടിവരും, ഒരു ജീവന്‍ രക്ഷിക്കാന്‍ ചെലവാക്കുന്ന തുക ഒരിക്കലും ഒരു അധികപ്പറ്റാവില്ല.

നാട്ടുകാര്‍ ഓര്‍ക്കുക ഇന്നു ഞാന്‍ നാളെ നീ. മറ്റൊരാള്‍ അപകടത്തില്‍ പെടുമ്പോള്‍ നിസ്സന്‍ഗരായി
നോക്കി നില്‍ക്കാതിരിക്കുക. അപകടം ആര്‍ക്കും ഏതു നിമിഷവും സംഭവിക്കാം.
അപകടം നടന്ന സ്ഥലത്ത് അടിയന്തിരമായി ഇടപെടുന്ന വ്യക്തികള്‍ക്ക്
അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണം. അത്തരം വ്യക്തിത്വം ഒരു മുതല്‍ക്കൂട്ടാകയാല്‍
സ്വകാര്യകമ്പനികള്‍ അവര്‍ക്ക് ജോലി കൊടുക്കാനും മുന്നോട്ടു വരണം. അതു ഒരു
പ്രോത്സാഹനവും ആയിരിക്കും.

ടൂറിസത്തിന്റെ പേരില്‍ നാം ധാരാളം വിദേശികളെ വിളിച്ചു വരുത്തുന്നുണ്ട്‌. അവര്‍ക്ക് മതിപ്പുണ്ടാക്കാനും നമ്മള്‍ പ്രതിജ്ഞാബദ്ധരായിരിക്കണം.

വക്കം ജി ശ്രീകുമാര്‍

6 comments:

Vakkom G Sreekumar said...

കേരളത്തിലെ റോഡപകടങ്ങള്‍
കേരളത്തിലെ അപകടമരണനിരക്ക് ഇറാക്കില്‍ ചാവേര്‍ ആക്രമണത്തില്‍മരിക്കുന്നവരേക്കാള്‍ കൂടുതലാണ്. 90% വും അടിയന്തിര ശ്രദ്ധ കിട്ടാതെ മരിക്കുന്നവരുമാണ്

Vakkom G Sreekumar said...

എല്ലാ പോലീസ് സ്റ്റേഷനിലും ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് ഏര്‍പ്പെടുത്തണം. ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ സൌകര്യങ്ങളും ഡോക്ടര്‍മാരുടെ സേവനങ്ങളും അതിനായി പ്രയോജനപ്പെടുത്തണം. സേവനത്തിനുള്ള പ്രതിഫലം രോഗിയുടെ സാമ്പത്തിക നിലയനുസ്സരിച്ച് സര്‍ക്കാരോ ബന്ധുക്കളോ കൊടുക്കാന്‍ ബാധ്യസ്തരായിരിക്കണം. അടിയന്തിര ചികിത്സക്ക് ആത്മാര്‍ഥത അത്യാവശ്യമാണ്.കൈ നഷ്ടമുണ്ടാവുമെന്ന് ഉറപ്പുള്ളപ്പോള്‍ സ്വകാര്യ ആശുപത്രിക്കാര്‍ കൈയ്യൊഴിയും. അപ്പോള്‍ ഒരു മരണം ഉറപ്പാവുകയും ചെയ്യും.

rajesh said...

http://rajeshinteblog.blogspot.com

ഇതിനു കാരണം നമ്മുടെ കയ്യിലിരിപ്പു തന്നെയല്ലേ?

അപകടങ്ങള്‍ ഇത്രയധികം ആയിട്ടും അതിനെതിരെ ഒന്നിറങ്ങാന്‍ ഒരൊറ്റ "സാംസ്കാരിക നായകന്മാരോ" വെള്ളിത്തിരയിലെ "ദൈവങ്ങളോ" എന്തിന്‌ തൊട്ടതിനും പിടിച്ചതിനും മുഷ്ടിചുരുട്ടി ഇറങ്ങുന്ന "ജനസേവകരോ" നമുക്കുണ്ടോ?

എല്ലാവനും സ്വന്തം കാര്യം സിന്താബാദ്‌. അത്ര തന്നെ.

ഈ പറഞ്ഞ പല കാര്യങ്ങളും പലരും ചെയ്യുന്നുണ്ട്‌ .പക്ഷേ അപകടമരണങ്ങള്‍ കുറയ്ക്കാനായി വേണ്ടത്‌ നമുക്കു തന്നെത്താനെ ചെയ്യാന്‍ പറ്റുന്ന ചിലതാണ്‌- എല്ലാത്തിനും government കൊണ്ട്‌ ഉരുട്ടിത്തരാനായി ഇരിക്കുന്നതുകൊണ്ടാണ്‌ ഒരോ വര്‍ഷവും 3000ത്തില്‍ അധികം ആള്‍ക്കാര്‍ കേരളത്തില്‍ മരിക്കുന്നത്‌.

സ്പീഡ്‌ കുറയ്ക്കാന്‍ പറഞ്ഞാല്‍ കുറയ്ക്കുമോ?

സിഗ്നല്‍ അനുസരിക്കണമെന്നു പറഞ്ഞാല്‍ അനുസരിക്കുമോ?

ഹെല്‍മെറ്റ്‌ വെയ്ക്കാന്‍ പറഞ്ഞാല്‍ വെയ്ക്കുമോ?

സീറ്റ്‌ ബെല്‍റ്റ്‌ ഇടാന്‍ പറഞ്ഞാല്‍ ഇടുമോ?

ചികില്‍സിക്കാന്‍ "ആധുനികം" ഒന്നും വേണ്ടാ. പ്രാചീനമായ "നിയമങ്ങള്‍ അനുസരിക്കുക" എന്ന ഒരു സംസ്കാരം മാത്രം മതി ഇവിടുത്തെ മരണ നിരക്കു കുറയ്ക്കാന്‍.

ഒരു നിയമവും അനുസരിക്കാതെ "അയ്യോ ചത്തേ" എന്നു കിടന്നു വിളിച്ചിട്ട്‌ എന്തു കാര്യം.

Vakkom G Sreekumar said...

രാജേഷിനോട് 100% യോജിക്കുന്നു. അത് അപകടം ഒഴിവാക്കാനുള്ള മാര്‍ഗ്ഗം. അപകടം നടന്നാല്‍ അടിയന്തിര നടപടിക്കുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാരല്ലേ?

ഗിരീഷ്‌ എ എസ്‌ said...

നല്ല പോസ്റ്റ്‌...
ഹെല്‍മറ്റ്‌ ധരിക്കുന്നത്‌ പാപമാണെന്ന്‌ കരുതുന്ന ഈ നാട്ടില്‍ ഓറ്റവും കൂടുതല്‍ അപകടമുണ്ടാകുന്നത്‌ ഇരുചക്രവാഹനങ്ങള്‍ക്കാണ്‌...
കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കുന്നവര്‍ത്തമാനകാല സമൂഹത്തിന്‌ ഒരോര്‍മ്മയാണ്‌ ഈ പോസ്റ്റ്‌..

അഭിനന്ദനങ്ങള്‍....

rajesh said...

ശരിയാണ്‌ .അപകടങ്ങള്‍ എത്ര കുറഞ്ഞാലും ഉണ്ടാകുന്ന അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ അടിയന്തിര ശുശ്രൂഷ അത്യാവശ്യം തന്നെ.ഇത്‌ മിക്കവാറും ഗവണ്‍മന്റ്‌ തന്നെയാണ്‌ ചെയ്യേണ്ടത്‌. പക്ഷേ അങ്ങനെ ചെയ്യണമെങ്കില്‍, അപകടമരണങ്ങള്‍ important ആണെന്ന് അവര്‍ക്ക്‌ തോന്നണം. അതിനാര്‍ക്ക്‌ സമയം?

ചീറിപ്പാഞ്ഞു പോകുന്ന മന്ത്രിമാര്‍ "നിങ്ങളൊക്കെ പതുക്കെ പോകണം" എന്നു പറഞ്ഞാല്‍ പൊതുജനം കേള്‍ക്കുമോ?


അതു വരെ (ചത്ത കാക്ക മലര്‍ന്നു പറക്കുന്നതുവരെ) അപകടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുന്നതാണ്‌ നല്ലെതെന്ന് പറഞ്ഞു എന്നേ ഉള്ളു.