നാറുന്ന കേരളം
വി എസ് മൂന്നാര്‍ ഒഴിപ്പിക്കലിനു കച്ച കെട്ടി ഇറങ്ങിയപ്പോള്‍ ജനങ്ങള്‍ കരുതി മാണിയുടെ കേ കോ യുടെ കഷ്ടകാലമടുത്തെന്ന്. കാരണം അദ്ദേഹമാണല്ലോ റെവന്യൂ വകുപ്പ് കുറേക്കാലം നോക്കിയത്. പിന്നെ കേ കോ യുടെ ചരിത്രവും. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതലും നാറിയത് CPI ആണ്. അവര്‍ ആ നാറ്റം കഴുകിക്കളയാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ നാറിക്കൊണ്ടേയിരിക്കുന്നു. CPI ഇനിയെങ്കിലും തെറ്റുകള്‍ മനസ്സിലാക്കാനും അതു തിരുത്താനും തെറ്റു ചെയ്തവരെ സംരക്ഷിക്കാന്‍ ശ്രമിക്കാതിരിക്കാനുമുള്ള ആര്‍ജ്ജവം കാണിക്കണം. രാജാവ് നഗ്നനാണ് എന്ന സത്യം വിളിച്ചു പറയാന്‍ തന്റേടം കാണിക്കുന്നവരെ കൊഞ്ഞണം കാട്ടി അപഹാസ്യരാകാതിരിക്കാന്‍ ശ്രമിക്കുക. ഭരണം നടത്താന്‍ കിട്ടുന്ന അവസ്സരം പരമാവധി പണമുണ്ടാക്കാനായി വിനിയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇനിയെങ്കിലും മനസ്സിലാക്കുക, 10 കൊല്ലത്തിനു മുന്‍പുള്ള കേരളമല്ല ഇത്. അവര്‍ പഠിപ്പിക്കുന്നതു മാത്രം മനസ്സിലാക്കുന്ന അണികളല്ല ഇപ്പോഴുള്ളത്, എല്ലാം എല്ലാവരും കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്. ഇനിയെകിലും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒട്ടകപ്പക്ഷിയുടെ വേഷം ഉപേക്ഷിക്കുക. ജനങ്ങള്‍ മടുത്തിരിക്കുകയാണ്. പുതിയൊരു ആശയവുമായി ആരെങ്കിലും വന്നാല്‍ വോട്ടു ബാങ്കുകള്‍ തകര്‍ന്നുവീണുകൂടെന്നില്ല. അത്രമേല്‍ ജനം വെറുത്തിരിക്കുന്നു. നിലവിലുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും.
Monday, September 10, 2007
Wednesday, September 5, 2007
Subscribe to:
Posts (Atom)