Tuesday, July 31, 2007
Friday, July 13, 2007
കേരളത്തിലെ റോഡപകടങ്ങള്‍
കേരളത്തിലെ റോഡപകടങ്ങള്‍
കേരളത്തിലെ അപകടമരണനിരക്ക് ഇറാക്കില്‍ ചാവേര്‍ ആക്രമണത്തില്‍മരിക്കുന്നവരേക്കാള്‍ കൂടുതലാണ്. 90% വും അടിയന്തിര ശ്രദ്ധ കിട്ടാതെ മരിക്കുന്നവരുമാണ്. ഇതില്‍ സര്‍ക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ശുശ്രൂഷയും മരുന്നും നല്കിയാലും ആംബുലന്‍സ് വിട്ടു കൊടുത്താലും ഇതിന്റെ ചെലവുകളൊക്കെ സ്വയം വഹിക്കേണ്ട അവസ്ഥയാണ് ആശുപത്രി അധികൃര്‍ക്കുള്ളതെന്ന് സ്വകാര്യ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ നിന്നുണ്ടാകുന്ന നഷ്ടം അവര്‍ക്ക് ചിലപ്പൊള്‍ വളരെ ഭീമവുമാവാം.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആംബുലന്‍സും
അടിയന്തര ശുശ്രൂഷയും മരുന്നും നല്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍
സംവിധാനമുണ്ടാക്കുകയാണ് അതിനുള്ള ഏക പോംവഴി.
എല്ലാ പോലീസ് സ്റ്റേഷനിലും ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് ഏര്‍പ്പെടുത്തണം. ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ സൌകര്യങ്ങളും ഡോക്ടര്‍മാരുടെ സേവനങ്ങളും അതിനായി പ്രയോജനപ്പെടുത്തണം. സേവനത്തിനുള്ള പ്രതിഫലം രോഗിയുടെ സാമ്പത്തിക നിലയനുസ്സരിച്ച് സര്‍ക്കാരോ ബന്ധുക്കളോ കൊടുക്കാന്‍ ബാധ്യസ്തരായിരിക്കണം. അടിയന്തിര ചികിത്സക്ക് ആത്മാര്‍ഥത അത്യാവശ്യമാണ്.കൈ നഷ്ടമുണ്ടാവുമെന്ന് ഉറപ്പുള്ളപ്പോള്‍ സ്വകാര്യ ആശുപത്രിക്കാര് കൈയ്യൊഴിയും. അപ്പോള്‍ ഒരു മരണം ഉറപ്പാവുകയും ചെയ്യും.
ഒരു കൊലപാതകം നടന്നാല്‍ അതു തെളിയിക്കാന്‍ ചിലപ്പോള്‍ സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കേണ്ടിവരും, ഒരു ജീവന് രക്ഷിക്കാന്‍ ചെലവാക്കുന്ന തുക ഒരിക്കലും ഒരു അധികപ്പറ്റാവില്ല.
നാട്ടുകാര്‍ ഓര്‍ക്കുക ഇന്നു ഞാന്‍ നാളെ നീ. മറ്റൊരാള്‍ അപകടത്തില്‍ പെടുമ്പോള്‍ നിസ്സന്‍ഗരായി
നോക്കി നില്‍ക്കാതിരിക്കുക. അപകടം ആര്‍ക്കും ഏതു നിമിഷവും സംഭവിക്കാം.
അപകടം നടന്ന സ്ഥലത്ത് അടിയന്തിരമായി ഇടപെടുന്ന വ്യക്തികള്‍ക്ക്
അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണം. അത്തരം വ്യക്തിത്വം ഒരു മുതല്‍ക്കൂട്ടാകയാല്‍
സ്വകാര്യകമ്പനികള്‍ അവര്‍ക്ക് ജോലി കൊടുക്കാനും മുന്നോട്ടു വരണം. അതു ഒരു
പ്രോത്സാഹനവും ആയിരിക്കും.
ടൂറിസത്തിന്റെ പേരില്‍ നാം ധാരാളം വിദേശികളെ വിളിച്ചു വരുത്തുന്നുണ്ട്. അവര്‍ക്ക് മതിപ്പുണ്ടാക്കാനും നമ്മള് പ്രതിജ്ഞാബദ്ധരായിരിക്കണം.
വക്കം ജി ശ്രീകുമാര്‍
Subscribe to:
Posts (Atom)